കുവൈത്ത് സിറ്റി: തൊഴിൽ വിപണിയിലെ സാഹചര്യങ്ങൾ ഭേദഗതി ചെയ്യുന്നതിനും അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന്മായി പുതിയനിയന്ത്രണങ്ങൾ നടപ്പിലാക്കണമെന്ന നിർദ്ദേശം മുന്നോട്ടു വെച്ചു മന്ത്രിതല സമിതി .സമിതി പുറത്തിറക്കിയ റിപ്പോർട്ടനുസരിച്ച്, കൂടുതൽ പ്രവാസി തൊഴിലാളികളുടെ ആവശ്യം കുറയ്ക്കുന്നതിനും ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും മനുഷ്യശക്തിയേക്കാൾ കൂടുതൽ സാങ്കേതികവിദ്യയെ ആശ്രയിക്കുന്ന പദ്ധതികൾ വികസിപ്പിക്കണം. തദ്ദേശീയരായ തൊഴിലാളികളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള തൊഴിൽ പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ സ്വകാര്യമേഖലയിൽ കുവൈത്തികളുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന് റിപ്പോർട്ട് പറയുന്നു.
വിവിധ മന്ത്രിസഭ പ്രതിനിധികൾ ഉൾപ്പെട്ട പ്രത്യേക സമിതിയുടേതാണ് തീരുമാനം. സാമൂഹ്യകാര്യ, തൊഴിൽ മന്ത്രാലയം, ആരോഗ്യ , ആഭ്യന്തര വിദേശകാര്യ മന്ത്രാലയ പ്രതിനിധികളും , ആസൂത്രണത്തിനുള്ള ജനറൽ സെക്രട്ടേറിയറ്റ്, ദേശീയ സമിതി എന്നിവയുടെ പ്രതിനിധികളും സമിതിയിൽ ഉൾപ്പെടുന്നു .