കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ നഴ്‌സിംഗ് ജീവനക്കാർക്കായി നാല് പുതിയ പരിശീലന കോഴ്‌സുകൾ ആരംഭിച്ചു .കാൻസർ അവയർനസ് നാഷണൽ (CAN) കാമ്പെയ്‌നിന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ഖാലിദ് അൽ-സലേഹ് ആണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യ മന്ത്രാലയത്തിലെ നഴ്‌സിംഗ് സേവന വകുപ്പിന്റെ സഹകരണത്തോടെ മെയ് 24 മുതൽ ജൂൺ 14 വരെയാണിത്. ക്യാൻസറിനെ കുറിച്ചുള്ള അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ CAN നടത്തുന്ന ക്യാമ്പയിൻ്റെ ഭാഗമാണ് കോഴ്സുകൾ