കുവൈത്ത് സിറ്റി: കുവൈത്തില്‍ ജലീബ് അല്‍ ഷുയോഖില്‍ വാക്‌സിനേഷന്‍ കേന്ദ്രം ആരംഭിച്ചു. ജനസാന്ദ്രതകൂടുതലുള്ള പ്രദേശങ്ങളില്‍ വാക്‌സിനേഷന്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടുതില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളാരംഭിക്കുമെന്ന് ആരോഗ്യമന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഈ പ്രദേശത്ത് നിരവധി പ്രവാസികള്‍ അധിവസിക്കുന്നുണ്ട് എന്ന പ്രത്യേകത കൂടിയുണ്ട്.
പ്രദേശത്ത് ഒരു ജിമ്മിനകത്തായാണ് പുതിയ വാക്‌സിനേഷന്‍ കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്. വാകസിനെടുക്കാനെത്തുന്നവര്‍ക്ക സാമൂഹികാകലം പാലിച്ചുകൊണ്ട് ഉഴംകാത്ത് നില്‍ക്കുന്നതിനാവശ്യമായ സംവിധാന്‌ങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
Home Middle East Kuwait കുവൈത്തില്‍ പ്രവാസികള്‍ കൂടുതലായുള്ള ജലീബില്‍ പുതിയ വാക്‌സിനേഷന്‍ കേന്ദ്രം ആരംഭിച്ചു