കുവൈത്ത് സിറ്റി കുവൈത്ത് ആരോഗ്യമന്ത്രാലയം ഫര്‍വാനിയയിലെ അല്‍ തഡാമുന്‍ സ്‌പോര്‍ട് ക്ലബ്ബില്‍ പുതിയ വാക്‌സിനേഷന്‍ കേന്ദ്രം ആരംഭിച്ചു. ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളില്‍ വാക്‌സിനേഷന്‍ നടപടികള്‍ വേഗത്തിലാക്കുന്നതിനായി കൂടുതല്‍ വാക്‌സനിനേഷന്‍ കേന്ദ്രങ്ങളാരംഭിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് ജലീബ് അല്‍ ഷുയോഖ് അബ്ബാസിയയിലും പുതിയ കേന്ദ്രം ആരംഭിച്ചിരുന്നു.
ഫര്‍വാനിയയിലെ പുതിയ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ആവശ്യത്തിന് ആരോഗ്യപ്രവര്‍ത്തകരെയും അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് ആവശ്യമായ എമര്‍ജന്‍സി മെഡിക്കല്‍ സംഘത്തെയും നിയോഗിച്ചതായി അധികൃതര്‍ അറിയിച്ചു. ക്ലബ്ബിലെ ഹാന്റ് ബോള്‍ കോര്‍ട്ടിനകത്താണ് വാക്‌സിനേഷന്‍ കേന്ദ്രം സജ്ജമാക്കിയിട്ടുള്ളത്.