ടൈറ്റൻ അന്തർവാഹിനിയിലെ 5 യാത്രക്കാരും കടലാഴങ്ങളിൽ മറഞ്ഞു

0
24

ടൈറ്റൻ അന്തർവാഹിനിയിലെ (Titan submersible) അഞ്ച് യാത്രികരും മരിച്ചതായി  ഓഷ്യൻഗേറ്റ് എക്‌സ്‌പെഡിഷൻസ്  പ്രസ്താവനയിൽ അറിയിച്ചു. 5  യാത്രക്കാരെയും ‘നിർഭാഗ്യവശാൽ നഷ്ടപ്പെട്ടു’ എന്ന് വിശ്വസിക്കുന്നതായിടാണ് ഇതിൽ പറയുന്നത്.  സി ഇ ഒ. സ്റ്റോക്ടണ്‍ റഷ്, ഷഹ്‌സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകന്‍ സുലൈമാന്‍ ദാവൂദ്, ഹാമിഷ് ഹാര്‍ഡിങ്, പോള്‍ഹെന്റി നെര്‍ജിയോലെറ്റ് എന്നിവരാണ് അന്തർവാഹിനിയിൽ ഉണ്ടായിരുന്നത്.

ടൈറ്റാനിക്കിന്റെ അവശിഷ്ടത്തിന് സമീപം സമുദ്രത്തിന്റെ അടിത്തട്ടിൽ വ്യാഴാഴ്ച കണ്ടെത്തിയ അവശിഷ്ടങ്ങൾ ടൈറ്റനിൽ നിന്നുള്ളതാണെന്ന് കരുതുന്നതായി യുഎസ് കോസ്റ്റ് ഗാർഡിന്റെ ആഭ്യന്തര രേഖയെ ഉദ്ധരിച്ച് സിഎൻഎൻ റിപോർട്ട് ചെയ്തു.

പതിറ്റാണ്ടുകള്‍ക്കു മുമ്പ് കടലില്‍ മുങ്ങിപ്പോയ ആഡംബരക്കപ്പല്‍ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ക്കായുള്ള യാത്രക്കിടെയാണ് അന്തര്‍വാഹിനി അപ്രത്യക്ഷമായത്

96 മണിക്കൂറിലേക്ക്‌ ആവശ്യമായ ഓക്സിജനുമായി അഞ്ചംഗ സംഘം ഞായർ പുലർച്ചെയാണ്‌ ടൈറ്റാനിക്‌ അവശിഷ്ടങ്ങൾ കാണാൻ അറ്റ്‌ലാന്റിക്കിന്റെ അടിത്തട്ടിലേക്ക്‌ പോയത്‌. 1.45 മണിക്കൂറിൽ പേടകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു. വ്യാഴം രാവിലെയൊടെ ഏതാനും മണിക്കൂറിലേക്കുള്ള ഓക്സിജൻ മാത്രമേ പേടകത്തിൽ ഉണ്ടാകൂ എന്ന സ്ഥിതിയായിയിരുന്നു. അവസാന പ്രതീക്ഷയെന്നവണ്ണം വിക്ടർ 6000 എന്ന അണ്ടർവാട്ടർ റോബോട്ടും വ്യാഴാഴ്ച രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി.

നേരത്തെ ടൈറ്റാനികിന് സമീപത്ത് നിന്ന് അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. ഇത് അന്തര്‍വാഹിനിയുടേതാണെന്ന് ഉറപ്പിച്ചിരിക്കുകയാണ്. യുഎസ് കോസ്റ്റുഗാര്‍ഡ് രേഖയില്‍ ഈ അവശിഷ്ടങ്ങള്‍ അന്തര്‍വാഹിനിയുടേതാണെന്ന് പറയുന്നുണ്ടെന്ന് സിഎന്‍എന്‍ റിപ്പോർട്ട് ചെയ്തു.