യുഎഇയിൽ നിന്നും ഇന്നലെ പുറപ്പെടേണ്ട ദുബൈ – തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം അനിശ്ചിതമായി വൈകുന്നു. ശനിയാഴ്ച രാത്രി 8.45-ന് ( യുഎഇ സമയം) പുറപ്പെടേണ്ട ഐ എക്സ് 545 എന്ന വിമാനമാണ് യാത്ര ആരംഭിക്കാതെ വൈകുന്നത് . സ്ത്രീകളും കുട്ടികളും അടക്കം 160 യാത്രക്കാർ ദുരിതത്തിലായി. വിമാനം എപ്പോൾ പുറപ്പെടുമെന്ന് എയർ ഇന്ത്യ അധികൃതർ കൃത്യമായ വിവരം നൽകുന്നില്ല. വിവാഹ നിശ്ചയം ഉള്ള യുവാവും രക്ഷിതാവിൻ്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കേണ്ട ആളും യാത്രക്കാരിൽ ഉണ്ട്