കുവൈറ്റ് സിറ്റി കുവൈറ്റിലെ ഓട്ടോമാറ്റിക് വെന്‍റിങ് മഷീനുകളില്‍ സിവില്‍ ഐഡി കാർഡുകള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാന്‍ ശ്ക്തമായ നടപടിയുമായി പബ്ലിക് അതോറിറ്റി ഫോർ സിവില്‍ ഇന്‍പർമേഷന്‍. ഐഡി കാർഡിന് അപേക്ഷിച്ചിട്ടും കൈപ്പറ്റാത്തവർക്കെതിരെ പിഴ ചുമത്തും. സിവിൽ ഐഡി കാർഡ് കൈപ്പറ്റാന്‍ മൂന്നുമാസത്തിൽ കൂടുതൽ സമയം എടുക്കുന്നവർക്ക് 20 ദിനാർ പിഴ ചുമത്തും . ആറുമാസത്തില്‍ അധികമായിട്ടും ശേഖരിക്കാത്ത കാർഡുകൾ നശിപ്പിക്കാൻ ആണ് നിർദേശം. നിലവിൽ രണ്ട് ലക്ഷത്തിലേറെ കാർഡുകളാണ് ഇപ്പോൾ കെട്ടികിടക്കുന്നത്. കാർഡുകളില്‍ കൂടുതലും പ്രവാസികളുടേതാണ് എന്ന പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.കാർഡുകൾ കിയോസ്കുകളിൽ നിന്ന് ശേഖരിക്കാത്തത് പുതിയ കാർഡുകളുടെ വിതരണത്തിന് തടസ്സമുണ്ടാക്കുന്നുണ്ട്.