ഇന്ത്യൻ മൈനകൾ പരിസ്ഥിതിക്ക് ഭീഷണി ഉയർത്തുന്നില്ല, കുവൈറ്റ് പരിസ്ഥിതി നിരീക്ഷണ സമിതി

0
36

ഇന്ത്യൻ മെെനകൾ പരിസ്ഥിതിക്ക് ഭീഷണിയല്ലെന്ന് കുവെെറ്റ് പരിസ്ഥിതി നിരീക്ഷണ സമിതിയുടെ പഠനത്തില്‍ കണ്ടെത്തി. വന്യജീവി സമ്പത്തിനെ സഹായിക്കുന്ന പക്ഷികളാണ് ഇന്ത്യൻ മൈനകളെന്ന് പഠനത്തില്‍ തെളിഞ്ഞത്. ബുദ്ധിയുള്ള പക്ഷികളായ മെെനകൾ സമൂഹത്തോട് ഇണങ്ങി ജീവിക്കുന്നവയാണ്. കേരളത്തിൽ ധാരാളമായി കണ്ടുവരുന്ന മെെനകൾ ഇപ്പോൾ ഗൾഫ് രാജ്യങ്ങളിലും വ്യാപകമാണ്. കടുത്ത ചൂടാണ് ഇപ്പോൾ ഗൾഫിലുള്ളത്. അതിനെ അതിജീവിച്ച് കാലാവസ്ഥയോട് പൊരുത്തപ്പെട്ട് ജീവിക്കാൻ ഇവയ്ക്ക് സാധിക്കുന്നുണ്ട്. 30 വർഷത്തിലേറെയായി കുവൈറ്റിൽ മെെനകൾ ഉണ്ട്. ശബ്ദങ്ങളെ ഉത്തേജിപ്പിക്കാനും ഏത് അന്തരീക്ഷവുമായി പൊരുത്തപ്പെടാനും ഈ മെെനകൾക്ക് സാധിക്കും. ഇന്ത്യൻ മൈനകൾ കൂടുതലും തെക്ക് ഏഷ്യയിലാണ് കണ്ടുവരുന്നത്. അറബ് ഉപദ്വീപിലേക്കു ഇവർ കടന്നതായിരിക്കാം എന്നാണ് കണക്ക്. ശല്യക്കാരല്ലാത്ത ശാന്ത സ്വഭാവമുള്ള പക്ഷികളാണിവ. തവിട്ടുനിറത്തിലുള്ള ശരീരം , കറുത്ത തലയും കണ്ണിനു പിന്നിലെ മഞ്ഞ പാടും, ഇവയുടെ കൊക്കും കണ്ടാൽ മെെനകളെ തിരിച്ചറിയാൻ സാധിക്കും. ഏപ്രിലിൽ ആരംഭിച്ച് ജൂലൈ വരെ നീണ്ടുനിൽക്കുന്നതാണ് മൈനകളുടെ കൂടുണ്ടാക്കൽ. കേരളത്തിൽ നിന്നുള്ള മെെനകൾക്കൊപ്പം നോർത്ത് ഇന്ത്യയിലെമെെനകളും കുവെെറ്റിൽ കാണുന്നുണ്ടെന്നാണ് റിപ്പോർട്ട്.