ജറുസലേമിൽ ജൂത ആരാധനാലയത്തില്‍ ആക്രമണം; 8 പേര്‍ കൊല്ലപ്പെട്ടു

0
30

ജറുസലേമിലെ ജൂത ആരാധനാലയത്തിൽ  പ്രാർത്ഥനക്കെത്തിയ വിശ്വാസികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് സ്ത്രീകളും ഉൾപ്പെടെ എട്ടുപേർ കൊല്ലപ്പെട്ടു. പത്തുവർ പരിക്കേറ്റ് ചികിത്സയിലാണ്.അക്രമിയെ വധിച്ചതായി ഇസ്രയേല്‍ പൊലീസ് സ്ഥിരീകരിച്ചു.

രാത്രി 8.30 ഓടെ, പ്രാര്‍ത്ഥനയ്ക്ക് ശേഷം സിനഗോഗില്‍ നിന്നും പുറത്തിറങ്ങയവര്‍ക്ക് നേരെ അക്രമി വെടിവെക്കുകയായിരുന്നു. പോലീസ് സംഘം ഉടൻ സ്ഥലത്തെത്തുകയും ഏറ്റുമുട്ടലിൽ അക്രമിയെ വധിക്കുകയും ചെയ്തു. പ്രദേശത്ത് നിന്നും ദുരൂഹ സാഹചര്യത്തില്‍വെളുത്ത കാര്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇത് അക്രമിയുടേതാണെന്ന് സംശയിക്കുന്നു.