കശ്മീരിലെ ജമാഅത്തെ ഇസ്ലാമി സംഘടനയുടെ കേന്ദ്രങ്ങളില്‍ എന്‍ ഐ എ റെയ്ഡ്‌

0
24

ന്യൂഡല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സിയുടെയും ജമ്മു കശ്മീര്‍ പോലീസിന്റെയും നേതൃത്വത്തില്‍ കശ്മീരിലെ ജമാഅത്തെ ഇസ്ലാമി സംഘടനയുടെ കേന്ദ്രങ്ങളിൽ റെയ്ഡുകള്‍ പുരോഗമിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഗന്ദര്‍ബാല്‍, ബുഡ്ഗാം, ബന്ദിപോറ, ഷോപിയാന്‍ എന്നീ പ്രദേശങ്ങളിലാണ് റെയ്ഡുകള്‍ നടന്നത്. ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മുന്‍ സര്‍ക്കാര്‍ ജീവനക്കാരനായ മുഹമ്മദ് അക്രം ഉള്‍പ്പടെയുള്ളവരുടെ വീടുകളിലും പരിശോധന നടന്നു.