നിപ; 54 പേർ ഹൈ റിസ്ക് പട്ടികയിൽ, കോഴിക്കോട് താലൂക്കിൽ രണ്ട് ദിവസം കോവിഡ് വാക്സിനേഷനില്ല

0
27

കോഴിക്കോട് നിപ ബാധിച്ച് മരിച്ച 12 വയസ്സുകാരൻ്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 11 പേർക്ക് കൂടി രോ​ഗലക്ഷണമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.ഇതിൽ എട്ട് പേരുടെ സാംപിളുകള്‍ അന്തിമപരിശോധനയ്ക്ക് എന്‍ഐവി പുണെയിലേക്കയച്ചു. രോഗലക്ഷണമുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. ആകെ 251 പേർ
സമ്പര്‍ക്കപ്പട്ടികയിലുണ്ട് ഉതിൽ129 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 54 പേര്‍ ഹൈ റിസ്ക് പട്ടികയിലാണ്.

പരിശോധനയ്ക്ക് അയച്ച എട്ടുപേരുടെ ഫലം ഇന്ന് കിട്ടും. അതിന് ശേഷം തുടര്‍നടപടിയെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോഴിക്കോട് താലൂക്കില്‍ രണ്ട് ദിവസത്തെ കോവിഡ് വാക്‌സിനേഷന്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.