പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; ഈ മാസം 15ന് കുന്നംകുളത്തും ആറ്റിങ്ങലിലും പൊതുപരിപാടിയിൽ പങ്കെടുക്കും

0
77

തെരഞ്ഞെടുപ്പു പ്രചാണത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 15 ന് കേരളത്തിലെത്തും. ആറ്റിങ്ങലും കുന്നംകുളത്തും എൻഡിഎയുചെ പൊതു പരിപാടിയിൽ പങ്കെടുക്കാനായാണ് മോദി എത്തുന്നത്. സന്ദർശനം സംബന്ധിച്ചുള്ള ഔദ്യോഗിക വിവരം നേതൃത്വം തന്നെ പുറത്തുവിട്ടു. കോഴിക്കോടും പരിപാടി നടത്തുന്ന കാര്യം ചർച്ചയിലുണ്ട്.

19 ന് വോട്ടെടുപ്പ് നടക്കുന്ന തമിഴ്നാട്ടിൽ 10ന് കോയമ്പത്തൂർ മേട്ടുപാളയത്താണ് പ്രധാനമന്ത്രിയുടെ പരിപാടി.തമിഴ്നാട്ടിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ മത്സരിക്കുന്ന കോയമ്പത്തൂര് മണ്ഡലവുമായി ബന്ധപ്പെട്ട് ഇത് മൂന്നാം തവണയാണ് മോജി തമിഴ്നാട്ടിൽ സന്ദർശനം നടത്തുന്നത്