നേരിട്ട്‌ വിമാന സര്‍വ്വീസില്ലാത്ത രാജ്യത്ത്‌ നിന്ന്‌ വരുന്ന പ്രവാസികള്‍ക്ക്‌ കുവൈത്തിന്‌ പുറത്ത്‌ നിര്‍ബന്ധിത ക്വാറന്റൈന്‍ ഇല്ല

0
18

കുവൈത്ത്‌ സിറ്റി: സര്‍ക്കാര്‍ തീരുമാനമനുസരിച്ച്‌ കുവൈത്തിലേക്ക്‌ വരുന്ന പ്രവാസികള്‍ 14 ദിവസം മൂന്നാമ്മതൊരു രാജ്യത്ത്‌ ക്വാറന്റൈന്‍ അനുഷ്‌ഠിക്കേണ്ടതില്ലെന്ന്‌ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച്‌ അല്‍ അന്‍ബാ പത്രം റിപ്പോര്‍ട്ട്‌ ചെയ്‌തു. കുവൈത്തിലേക്ക്‌ നേരിട്ട്‌ വിമാന സര്‍വ്വീസില്ലാത്ത രാജ്യങ്ങളില്‍ നിന്ന്‌ വരുന്ന പ്രവാസികള്‍ ട്രാസിറ്റ്‌ രാജ്യത്ത്‌ നിര്‍ബന്ധിത ക്വാറന്റൈന്‍ അനുഷ്‌ഠിക്കേണ്ട എന്നാണ്‌ പത്രം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.

തിരിച്ചു വരുന്ന പ്രവാസികള്‍ക്കായി 4 നിബന്ധകളാണ്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌.

1 സാധുതയുളള റസിഡന്‍സിയും, കുവൈത്ത്‌ അംഗീകൃത വാക്‌സിനുപയോഗിച്ചുള്ള വാക്‌സിനേഷനും

2 യാത്ര ചെയ്യുന്നതിന്‌ 72 മണിക്കൂര്‍ മുന്‍പെടുത്ത പിസിആര്‍ പരിശോധന ഫലം

3 ഹോം ക്വാറന്റൈന്റെ ആദ്യ മൂന്നാം ദിനം വീണ്ടും പിസിആര്‍ പരിശോധന നടത്താം. ഫലം നെഗറ്റീവായാല്‍ ക്വാറന്റൈന്‍ അവസാനിപ്പിക്കാം

4 ഗാര്‍ഹിക തൊഴിലാളികളെ സംബന്ധിച്ച്‌, നിര്‍ബന്ധിത ക്വാറന്റൈന്‍ ഉണ്ടായിരിക്കും. സ്‌പോണ്‍സര്‍മാരായ കുവൈത്ത്‌ സ്വദേശി കുടുംബങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനായാണിത്‌.