അടച്ചിടൽ മൂലം ചെറുകിട സംരംഭകർക്കുണ്ടാകുന്ന നഷ്ടം നികത്തും, രാജ്യത്തെ പള്ളികൾ അടച്ചിട്ടില്ല

0
23

കുവൈത്ത് സിറ്റി: കോവിഡ് മുൻകരുതൽ നടപടികളുമായി ബന്ധപ്പെട്ട് സമീപകാലത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എസ്എംഇ) സാരമായി ബാധിച്ചുവെന്ന് ദേശീയ അസംബ്ലി സ്പീക്കർ മർസൂക്ക് അൽ-ഗാനിം സ്ഥിരീകരിച്ചു. ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായും, അടച്ചിടൽ വഴി സംരംഭകർക്ക് ഉണ്ടാകുന്ന നഷ്ടം പരിമിതപ്പെടുത്തുന്നതിനും പരിഹരിക്കുന്നതിനുമായി ഉചിതമായ പരിഹാര നടപടികൾ കൈക്കൊള്ളാൻ അദ്ദേഹം നിർദ്ദേശം നൽകിയതായും സ്പീക്കർ അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മുൻകരുതൽ നടപടികളുടെ ഭാഗമായി പള്ളികൾ അടയ്‌ക്കില്ലെന്ന് പ്രധാനമന്ത്രി ഷെയ്ഖ് സബ അൽ ഖാലിദിൽ അറിയിച്ചതായി സ്പീക്കർ പറഞ്ഞു. പള്ളികളിൽ ആരോഗ്യ ആവശ്യകതകൾ ഉറപ്പു വരുത്താമെന്ന് ഇമാമുമാർ അറിയിച്ച സാഹചര്യത്തിലാണിത്