നിയമ പാലിക്കാത്ത കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന കടകൾക്ക് ലൈസൻസ് നൽകില്ല

0
21

കുവൈത്ത് സിറ്റി : ലൈസൻസില്ലാത്ത കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നതോ ​​കെ‌എഫ്‌എസ്ഡി നിഷ്കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾ ലംഘിക്കുകയോ ചെയ്ത കടകൾക്ക്പുതിയ ലൈസൻസുകൾ നൽകുന്നില്ലെന്ന് കുവൈറ്റ് ഫയർ സർവീസ് ഡയറക്ടറേറ്റിലെ (കെ‌എഫ്‌എസ്ഡി) പ്രിവൻഷൻ സെക്ടർ ഡെപ്യൂട്ടി ചീഫ് മേജർ ജനറൽ ഖാലിദ് ഫഹദ് പ്രഖ്യാപിച്ചു.
കടകൾ വാടകയ്ക്ക് നൽകുന്നതിനുമുമ്പ് ഏതെങ്കിലും കെട്ടിടത്തിനോ സമുച്ചയത്തിനോ സാധുവായ അഗ്നിശമന ലൈസൻസ് ഉണ്ടെന്ന് ഉറപ്പാക്കാൻ വാണിജ്യ കെട്ടിടങ്ങളുടെ ഉടമകളോട് മേജർ ജനറൽ ഫഹദ് ആവശ്യപ്പെട്ടു, അതോടൊപ്പം അപകട നിയന്ത്രണ സംവിധാനങ്ങൾ, ഫയർ അലാറങ്ങൾ, വെന്റിലേഷൻ മറ്റ് ഉപകരണങ്ങൾ, എന്നിവ ഉണ്ടെന്ന് ഉറപ്പു വരുത്താനും അദ്ദേഹം ആവശ്യപ്പെട്ടു