കുവൈത്തിൽ കഴിഞ്ഞ രണ്ടാഴ്ചയായി കോവിഡ് മരണമില്ല; ആകെ രോഗബാധിതരുടെ എണ്ണം 277

0
15

കുവൈത്ത് സിറ്റി: രാജ്യത്ത് കോവിഡ് കേസുകൾ കുറഞ്ഞു വരുന്ന സാഹചര്യത്തിൽ കഴിഞ്ഞ രണ്ടാഴ്ചയായി കൊവിഡ് മരണങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. നവംബർ 15 തിങ്കളാഴ്ച ആരോഗ്യ മന്ത്രാലയം 26 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതായി വ്യക്തമാക്കി, ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 277 മാത്രമാണ്.നവംബർ ഒന്നിനാണ് രാജ്യത്ത് അവസാനമായി കൊവിഡ് മരണം റിപ്പോർട്ട് ചെയ്തത്. ഇതുവരെ മരിച്ചത് 2,462 പേരാണ്