കുവൈത്ത് സിറ്റി: രാജ്യത്തെ കോവിഡ് കേസുകളിൽ വർധന ഉണ്ടെങ്കിലും ലോക്ക്ഡൗൺ കര്ഫ്യു തുടങ്ങിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ലെന്ന് അവർ ത്തിച്ച് കൊറോണയെ നേരിടാനുള്ള സുപ്രീം ഉപദേശക സമിതി തലവൻ ഡോ. ഖാലിദ് അൽ ജറല്ല. രാജ്യത്തെ പകർച്ചവ്യാധി സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും , കൊറോണ അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിനും പ്രതിരോധ കുത്തിവയ്പ്പുകളുടെ ആവൃത്തി വർദ്ധിപ്പിക്കുന്നതിനുമാണ് പൊതുവായ പ്രതിരോധ നിർദ്ദേശങ്ങൾ നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.