കുവൈത്ത് സിറ്റി: കുവൈത്തിൽ ഭാഗികമായോ പൂർണമായോ കർഫ്യൂ ഏർപ്പെടുത്തുകയില്ലെന്ന് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ ധാരണയായി. ആരോഗ്യ വകുപ്പ് അധികൃതർ സമർപ്പിച്ച നിലവിലെ വിവരങ്ങളുടെയും റിപ്പോർട്ടുകളുടെയും വെളിച്ചത്തിൽ കർഫ്യൂ ഏർപ്പെടുത്തുന്നതിനുള്ള വിവിധ ഓപ്ഷനുകൾ മന്ത്രിസഭ ചർച്ച ചെയ്തു, അതന് ശേഷമാണ് നിലവിൽ കഫ്യൂ നടപ്പാക്കേണ്ടെന്ന് തീരുമാനിച്ചതെന്ന് അൽ റായ് റിപ്പോർട്ട് ചെയ്തു.
ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ഒത്തുചേരലുകളും മറ്റും തടയുന്നതിനായി രാജ്യത്ത് കർഫ്യൂ ഏർപ്പെടുത്തണമെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന ആവശ്യം. എന്നാൽ കർഫ്യൂവിനു പകരം ആരോഗ്യ സുരക്ഷാ നിയമങ്ങൾ കർശനമായി നടപ്പിലാക്കുക, ഒത്തുചേരൽ തടയുക, പ്രതിരോധ നടപടികൾ ലംഘിക്കുന്നവരെ ശിക്ഷിക്കുക എന്നീ നടപടികൾ സ്വീകരിക്കാൻ മന്ത്രിസഭ ചർച്ച ചെയ്തതായി സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് അൽ റായിയോട് റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് കർഫ്യു ഏർപ്പെടുത്തുന്നതിനെ വിമർശിച്ചുകൊണ്ട് പല എംപിമാരും രംഗത്തുവന്നിരുന്നു. രാജ്യത്ത് കർഫ്യൂ ഏർപ്പെടുത്തുകയാണ് പകരം പകർച്ചവ്യാധിയെ നേരിടാൻ പല രാജ്യങ്ങളും ചെയ്തതിനു സമാനമായി കർശന നടപടികൾ സ്വീകരിക്കുകയാണ് വേണ്ടത് വേണ്ടതെന്ന് എംപി ബദർ അൽ ഹുമൈദി പ്രസ്താവനയിൽ പറഞ്ഞു. ആരോഗ്യ സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നർക്ക് കനത്ത പിഴ ചുമത്തണം. എല്ലാവരേയും സാമ്പത്തികമായി ബാധിക്കുന്നതിനാൽ കർഫ്യൂ ഏർപ്പെടുത്തുന്നത് പിന്തുണയ്ക്കുന്നില്ലെന്നും മിക്ക ബിസിനസുകളും ഇതിനോടകം നഷ്ടം നേരിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.