കർഫ്യൂ ഏർപ്പെടുത്തുന്നത് തീരുമാനിച്ചില്ല; ദേശീയ ദിന അവധിദിവസങ്ങളിൽ നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി

0
19

കുവൈത്ത് സിറ്റി : കർഫ്യൂ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ഒരു തീരുമാനവും പുറപ്പെടുവിച്ചിട്ടില്ല എന്ന് സർക്കാർ വക്താവ് താരിഖ് അൽ മുസ്രിം പറഞ്ഞു, കൊറോണ വൈറസ് വ്യാപനം തടയുന്നതിനാവശ്യമായ എല്ലാ ആരോഗ്യ ആവശ്യങ്ങളും ആരോഗ്യ അധികൃതർ പരിഗണിക്കുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം, ദേശീയ ദിന അവധി ദിവസങ്ങളിൽ സർക്കാർ ഏർപ്പെടുത്തിയ COVID-19 മുൻകരുതൽ നടപടികൾ ലംഘിക്കുന്ന ബിസിനസ് സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യാഴാഴ്ച മുന്നറിയിപ്പ് നൽകി. രാത്രി എട്ടു മണി മുതൽ രാവിലെ 5 മണി വരെ പ്രവർത്തനം നടത്തരുത് എന്ന് നിയമം ലഭിക്കുന്ന സ്ഥാപനങ്ങൾക്കും കൂട്ടം കൂടി നിൽക്കുന്ന വ്യക്തികൾക്കും എതിരെ നടപടി സ്വീകരിക്കും. തടവോ പിഴയോ അതോ ആരോ ഇവ രണ്ടും ചേർത്തോ ആയിരിക്കും ശിക്ഷാനടപടി എന്നും ആഭ്യന്തരമന്ത്രാലയ മാധ്യമ ഡയറക്ടർ ബ്രിഗേഡിയർ തവീദ് അൽ കന്ദാരി പത്രക്കുറിപ്പിൽ അറിയിച്ചു