പ്രായമായവരെ ഹോട്ടൽ ക്വാറൻ്റെയിൻ നിന്ന് ഒഴിവാക്കുന്നത് സംബന്ധിച്ച് തീരുമാനമായില്ലെന്ന് DGCA

0
18

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വരുന്ന യാത്രക്കാരിൽ പ്രായമായവരെ ഹോട്ടലുകളിലെ നിർബന്ധിത ക്വാറൻ്റെയിൻ നിന്ന് ഒഴിവാക്കണോ എന്നത് സംബന്ധിച്ച് അധികൃതർ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ഡിജിസിഎ വക്താവ് സാദ് അൽ ഒതൈബി പറഞ്ഞു. യാത്രക്കാർ കുവൈത്ത് ഓൺലൈൻ പ്ലാറ്റ്ഫോം വഴി പ്രാദേശിക ഹോട്ടലുകളിൽ ക്വാറൻ്റെയിൻ സൗകര്യം ബുക്ക് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പുവരുത്തേണ്ട ചുമതല വിമാനക്കമ്പനികൾക്ക് ആണെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാർ കുവൈത്തിൽ എത്തുമ്പോൾ പാലിക്കേണ്ട ആരോഗ്യ ആവശ്യകതകൾ എല്ലാം വിമാനകമ്പനികൾ ഉറപ്പുവരുത്തണം കുവൈത്തിൽ എത്തിയ ശേഷം നടത്തുന്ന പിസിആർ ടെസ്റ്റുകൾ ഉൾപ്പെടെയാണിത്.

ഒരിക്കൽ നടത്തിയ ഹോട്ടൽ ബുക്കിംഗ് പിൻവലിച്ചാൽ പണം തിരികെ നൽകാനാകില്ലെന്നും, എന്നാൽ യാത്രക്കാർക്ക് അവരുടെ ബജറ്റിന്റെ അടിസ്ഥാനത്തിൽ 5, 4, അല്ലെങ്കിൽ 3 സ്റ്റാർ ഹോട്ടലുകളിൽ നിന്ന് തിരഞ്ഞെടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹോട്ടൽ ക്വാറൻ്റെയിന് ശേഷം യാത്രക്കാർ അവരുടെ വീടുകളിൽ ഏഴുദിവസം അധികമായി ക്വാറൻ്റെയിന് ചിലവഴിക്കേണ്ടിവരും എന്നും അദ്ദേഹം പറഞ്ഞു.