കൊറോണയും ബ്ലാക്ക് ഫംഗസ് രോഗവും തമ്മിൽ ബന്ധിപ്പിക്കുന്ന ശാസ്ത്രീയ തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം

0
15

കുവൈത്ത് സിറ്റി: നിലവിൽ ലോകരാജ്യങ്ങളിൽ ആശങ്ക സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ബ്ലാക്ക് ഫംഗസും കൊറോണയും തമ്മിൽ യാതൊരുവിധ ബന്ധവുമില്ലെന്ന് കുവൈത്ത്ആരോഗ്യ മന്ത്രാലയത്തിലെ ഫംഗസ് റഫറൻസ് ലബോറട്ടറി യൂണിറ്റ് മേധാവി ഡോ. ഖാലിദ് അൽ-ഒബയ്ദ് വ്യക്തമാക്കി.   കൊറോണ വൈറസും ബ്ലാക്ക് ഫംഗസ് രോഗവും തമ്മിൽ നേരിട്ട് ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന ശാസ്ത്രീയ തെളിവുകൾ ഒന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ല എന്നാണ് അൽ ഖബാസ് ദിന പത്രത്തോട് അദ്ദേഹം പറഞ്ഞത്.

ഈ ഫംഗസ് രോഗം പകർച്ചവ്യാധിയല്ലെന്നും പകർച്ചവ്യാധികൾക്ക് കാരണമാകില്ലെന്നും ക്ലിനിക്കൽ മൈക്രോബയോളജിസ്റ്റ് കൺസൾട്ടന്റ് കൂടിയായ അൽ-ഒബെയ്ദി  പറഞ്ഞു. അതോടൊപ്പം, ഈ രോഗത്തെ ബ്ലാക്ക് ഫംഗസ് എന്ന് വിളിക്കുന്നത് തെറ്റാാണെന്നും , ഫംഗസിനെ നിറങ്ങളുടെ പേരു നൽകി വിളിക്കാതെ ശാസ്ത്രീയ പേരുകളിൽ ആണ് വിളിക്കേണ്ടത് എന്നും , ഇതിൻ്റെ യഥാർത്ഥ നാമം മ്യൂക്കസ്  ഫംഗസ് എന്നാണ് എന്നും അദ്ദേേഹം വ്യക്തമാക്കി.

സാധാരണ ചുറ്റുപാടിലും മണ്ണിലും ചെടികളിലും വായുവിലും തന്നെ കാണപ്പെടുന്ന സാധാരണ ഫങ്കസ് ആണ് ഇത്. ഇവ പാരിസ്ഥിതിക സന്തുലിതാവസ്ഥയിൽ പ്രധാന പങ്കുവഹിക്കുന്നതായും അദ്ദേഹം വിശദീകരിച്ചു. എന്നാൽ ചിലപ്പോൾ ഇത്തരത്തിലുള്ള ഫംഗസ് ചില ഗുരുതരമായ രോഗങ്ങൾ ഉണ്ടാകാൻ കാരണമായേക്കും. സൈനസിറ്റിസ് വഴി കണ്ണുകളിലേക്കും തലച്ചോറിലേക്കും വ്യാപിച്ചേക്കാം, അതുപോലെ തന്നെ ന്യൂമോണിയക്കും കാരണം ആയിരിക്കുംം എന്ന് പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട് , പ്രത്യേകിച്ച്  പ്രതിരോധ ശേഷി കുറഞ്ഞ രോഗികളിലും കടുത്ത പ്രമേഹ രോഗികളിലും ആണ് ഇവ അപകടകാരികൾ ആവുക എന്നും  അദ്ദേഹം പറഞ്ഞു.