റമദാനിൽ പ്രവാസികൾക്ക് കുവൈത്തിലേക്ക് പ്രവേശനാനുമതി നൽകില്ലെന്ന് ആരോഗ്യമന്ത്രാലയം

0
39

കുവൈത്ത് സിറ്റി: റമദാൻ മാസത്തിൽ പ്രവാസികളെ കുവൈത്തിലേക്ക് പ്രവേശിക്കാൻ അനുമതി നൽകില്ലെന്ന് ആരോഗ്യ മന്ത്രാലയം അധികൃതർ വ്യക്തമാക്കിയതായി അൽ ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്തു. വരുന്ന മെയ് മാസം പകുതി വരെയെങ്കിലും  നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന യാത്ര നിയന്ത്രണങ്ങളിൽ ഇളവ് നൽകേണ്ട എന്ന നിർദ്ദേശമാണ് ആഭ്യന്തരമന്ത്രാലയം നൽകിയിരിക്കുന്നത്.

രാജ്യത്തെ നിലവിലുള്ള കൊറോണ വ്യാപന തോത് , സ്വദേശികളെ അപേക്ഷിച്ച്  കോവിഡ് ബാധിച്ച് പ്രവാസികളാണ് കൂടുതലായി ആശുപത്രികൾ പ്രവേശിപ്പിക്കപ്പെട്ടത് എന്നതടക്കമുള്ള വിഷയങ്ങൾ  പരിഗണിച്ചുകൊണ്ടാണ് തീരുമാനമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ  അറിയിച്ചു.

കുവൈത്തിലെ നിലവിലെ സാഹചര്യം തീർത്തും ആശങ്കാജനകം തന്നെയാണ്. റമദാൻ മാസത്തിൽ വൈറസിനെതിരായ മുൻകരുതൽ നടപടികളിൽ എന്തെങ്കിലും ഭേദഗതി വരുത്താനോ ലഘൂകരിക്കാനോ സാധ്യതയില്ലെന്നും അധികൃതർ സ്ഥിരീകരിച്ചു.