അബുദാബി ബിഗ് ടിക്കറ്റ് ഗ്രാൻഡ് പ്രൈസ് വിന്നറെ കുറിച്ച് ഒരു വിവരവും ഇല്ല

0
30

അബുദാബി: അബുദാബി ബിഗ്ടിക്കറ്റ് നറുക്കെടുപ്പിലൂടെ ഭാഗ്യദേവത കടാക്ഷിച്ച അബ്ദുസ്സലാമിനെ അവസാനം കണ്ടുകിട്ടി. കോഴിക്കോട് സ്വദേശിയായ 28 വയസുകാരന്‍ അബ്‍ദുസലാം എന്‍.വി ഒമാന്‍ തലസ്ഥാനമായ മസ്‍ക്കത്തിൽ ഷോപ്പിങ് സെന്റര്‍ നടത്തുകയാണ്. ബിഗ് ടിക്കറ്റെടുക്കുമ്പോള്‍ നല്‍കിയ ഒമാനിലെ ഫോണ്‍ നമ്പറിനൊപ്പം ഇന്ത്യന്‍ ടെലിഫോണ്‍ കോഡ് നല്‍കിയതാണ് വിനയായത്.
നറുക്കെടുപ്പ് കഴിഞ്ഞ ഉടൻ ബിഗ് ടിക്കറ്റ് സംഘാടകർ വിജയ്യുമായി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ ടിക്കറ്റിനൊപ്പം അബ്‍ദുസലാം നൽകിയ രണ്ടു നമ്പറുകളിൽ ഒരെണ്ണം തെറ്റായതും രണ്ടാമത്തേതിൽ കോൾ പോകാതിരുന്നതുമാണ് വിജയിയെ കണ്ടെത്താൻ ഇത്രയും വൈകിയതിന് കാരണം. തുടർന്ന് അബ്‍ദുസലാമിനെ കുറിച്ചുള്ള വിവരങ്ങൾ അറിയുന്നവർ തങ്ങളെ അറിയിക്കണമെന്ന് കാണിച്ച ബിഗ് ടിക്കറ്റ് നടത്തിപ്പുകാർ പരസ്യം നൽകിയിരുന്നു. ഒരു സുഹൃത്ത് പറഞ്ഞതാണ് തനിക്ക് ലോട്ടറി അടിച്ചു വിവരം അബ്ദുസലാം അറിഞ്ഞത്.
കഴിഞ്ഞ ഞായറാഴ്‍ച പുതുവർഷ രാവിൽ നടന്ന നറുക്കെടുപ്പില്ലാണ് അബ്‍ദുസലാം എന്‍.വി രണ്ട് കോടി ദിര്‍ഹത്തിന്റെ ഭാഗ്യസമ്മാനത്തിന് അര്‍ഹനായത്. 2020 ഡിസംബര്‍ 29ന് ഓണ്‍ലൈന്‍ വഴി എടുത്ത 323601 നമ്പറിലെ ടിക്കറ്റാണ് അബ്‍ദുസലാമിന് ഗ്രാന്റ് പ്രൈസ് നേടിക്കൊടുത്തത് .