താമസ നിയമ ലംഘകർക്ക് ഇനി പൊതുമാപ്പ് ഇല്ല: പിടിക്കപ്പെട്ടാൽ കുവൈത്തിൽ ആജീവനാന്ത വിലക്കും, ജിസിസി രാജ്യങ്ങളിൽ അഞ്ചു വർഷത്തെ വിലക്കും ഉണ്ടാകും

0
16

കുവൈത്ത് സിറ്റി: കുവൈത്തിൽ താമസവിസ നിയമലംഘകരായ പ്രവാസികൾക്ക് കോവിഡ് കാലത്ത് രേഖകൾ നിയമ സാധുതയുള്ളതാക്കുന്നതിനായി നാല് അവസരങ്ങൾ നൽകിയിരുന്നു. വാർഷിക വശങ്ങൾ പരിഗണിച്ചു കൊണ്ടായിരുന്നു ഇതെന്നും, ഇവ ഉപയോഗപ്പെടുത്താത്ത റെസിഡൻസി ലംഘകർക്ക് പദവി ശരിയാക്കാൻ പുതിയ അവസരവും നൽകില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. താമസ നിയമ ലംഘകരെ പിടികൂടാനും അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാനും എത്രയും വേഗം രാജ്യത്ത് നിന്ന് നാടുകടത്താനും അധികാരികൾ വിപുലമായ ക്യാമ്പയിനുകൾ അതിശക്തമായി തുടരും. രാജ്യത്തുള്ള നിയമലംഘകരുടെ എണ്ണം ഏകദേശം 160,000 ആയി കണക്കാക്കപ്പെടുന്നു. നിരവധി താമസക്കാർ അവരുടെ കുടുംബങ്ങൾക്കായി സന്ദർശക വിസ നേടിയിട്ടുണ്ടെങ്കിലും നിർഭാഗ്യവശാൽ, അവർ നിശ്ചിത കാലയളവ് പാലിക്കാതെ അനധികൃത താമസക്കാരായി തുടരുകയാണ്.റസിഡൻസി നിയമം ലംഘിക്കുന്നവർക്ക് ഇപ്പോൾ പിഴയടച്ച് രാജ്യം വിടാം, അങ്ങനെ അവർക്ക് പുതിയ വിസയിൽ കുവൈത്തിലേക്ക് മടങ്ങിവരാനാകും. എന്നാൽ, നിയമലംഘകരെ പിടികൂടിയാൽ വിരലടയാളം രേഖപ്പെടുത്തി നിയമലംഘകരെ നാടുകടത്തും.അത്തരം പ്രവാസികൾക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് ആജീവനാന്ത വിലക്കും നിലവിൽ വരും, ഇവർക്ക് 5 വർഷത്തേക്ക് ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽ പ്രവേശനം നിഷേധിക്കും.