കുവൈത്ത് സിറ്റി : കുവൈത്തിലേക്ക് വരുന്നതോ പോകുന്നതോ ആയ യാത്രക്കാർക്ക് പുതിയ കസ്റ്റംസ്നിയമമോ നടപടിക്രമമോ ഒന്നും തന്നെയില്ലെന്ന് കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി. നേരത്തെ പിൻതുടർന്ന ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങൾക്കിടയിലുള്ള ഏകീകൃത കസ്റ്റംസ് നിയമവും അതിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങളും മാത്രമാണെന്നും അധികൃതർ പറഞ്ഞു
സമ്മാനങ്ങൾക്കും വ്യക്തിഗത വസ്‌തുക്കൾക്കും കസ്റ്റംസ് നികുതി പിരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രചരിച്ചത് സാധാരണ കസ്റ്റംസ് നടപടിക്രമമല്ലാതെ മറ്റൊന്നുമല്ല, കസ്റ്റംസ് ഓഫീസിലേക്കുള്ള ചില സന്ദർശകർക്കായി കസ്റ്റംസ് നടത്തുന്ന വ്യക്തിഗത കസ്റ്റംസ് നടപടിക്രമമാണ് ഇത്.
കുവൈത്തിലേക്ക് വരുന്നവർക്കും ഇവിടെ നിന്ന് പോകുന്നവർക്കും നടപടിക്രമങ്ങൾ എളുപ്പമാക്കി നൽകുന്നതിനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന്
കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ ഉറപ്പുനൽകുന്നു, കസ്റ്റംസ് സ്വീകരിക്കുന്ന പുതിയ നടപടിക്രമങ്ങൾ സംബന്ധിച്ച് പ്രഖ്യാപനങ്ങൾ ഔദ്യോഗിക വെബ്സൈറ്റുകളിൽ ആണ് വരുക. ഏതെങ്കിലും തരത്തിൽ പരാതിയും അന്വേഷണവും ഉള്ളവർ അത് ഔദ്യോഗിക വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്നും അല്ലെങ്കിൽ ഷുവൈഖിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് കെട്ടിടത്തിലെ പബ്ലിക് റിലേഷൻസ് ഓഫീസ് സന്ദർശിക്കണ്ടുന്നും അറിയിച്ചു