കുവൈത്ത് സിറ്റി: പുറത്തു നിന്ന് കുവൈത്തിലേക്ക് വെള്ളം ഇറക്കുമതി ചെയ്യാൻ മന്ത്രാലയം ആലോചിക്കുന്നു എന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാനരഹിതമെന്ന് കുവൈത്ത് ജല വൈദ്യുത വകുപ്പ് മന്ത്രി ഡോ. മഷാൻ അൽ-ഒതൈബി വ്യക്തമാക്കി. എംപി സ്ലാഹിൽ അൽ മുദഫ് പാർലമൻ്റിൽ ഉന്നയിച്ച ചോദ്യത്തിന് നൽകിയ മറുപടിയിലാണ്് അദ്ദേഹം ഇക്കാര്യംം വ്യക്തമാക്കിയത്.