ഭാഗിക കർഫ്യൂ നീട്ടുന്നതിനോ , നീക്കം ചെയ്യുന്നതിനോ ശുപാർശകളൊന്നും നൽകിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം

0
15

കുവൈത്ത് സിറ്റി: കുവൈത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന ഭാഗിക കർഫ്യൂ നീട്ടുന്നതിനോ , നീക്കം ചെയ്യുന്നതിനോ വേണ്ടി യാതൊരുവിധ ശുപാർശകളും ആരോഗ്യ മന്ത്രാലയം അധികൃതർ മന്ത്രിസഭയ്ക്ക് മുൻപിൽ ഇതുവരെ   നൽകിയിട്ടില്ല എന്നും, അധികൃതർ രാജ്യത്തെ സ്ഥിതിഗതികൾ ശ്രദ്ധാപൂർവ്വം വിലയിരുത്തുന്നതായും അൽ ഖബാസ് റിപ്പോർട്ട് ചെയ്തു.

ജനിതകവ്യതിയാനം സംഭവിച്ച  കൊറോണ വൈറസ് ലോകമെമ്പാടും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട് , എന്നാൽ കുവൈറ്റിൽ ഇതുവരെ വരെ പുതിയ വൈറസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നും ,ആരോഗ്യ മന്ത്രാലയം പരിവർത്തനം ചെയ്ത കൊറോണ വൈറസുമായി ബന്ധപ്പെട്ട് വിവരങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചു വരുന്നതായും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.