കുവൈത്തിൽ സ്വകാര്യ യൂണിവേഴ്സിറ്റികളുടെ ലൈസൻസുകൾ പുതുക്കുന്നതിന് നിബന്ധനകൾ

0
35

കുവൈത്ത് സിറ്റി: എല്ലാ സ്വകാര്യ സർവ്വകലാശാലകളിലെയും ലൈസൻസ് പുതുക്കുന്നതിന്  നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്ന നിർദ്ദേശവുമായി എം പി മൊഹൽ ഹൽ അൽ മുദ്ദഫ്. ‘അക്കാദമിക് യൂണിറ്റുകളുടെ വില വർദ്ധിപ്പിക്കില്ലെന്ന് എഴുതി നൽകിയെങ്കിൽ മാത്രമേ ലൈസൻസ് സ്വീകരിക്കേണ്ടത് ഉള്ളൂ എന്ന നിർദ്ദേശമാണ് അദ്ദേഹം പാർലമെൻറിൽ അവതരിപ്പിച്ചത്.ശാസ്ത്രീയ ഗവേഷണത്തിനായി നീക്കിവയ്ക്കേണ്ട ലാഭത്തിന്റെ ഒരു നിശ്ചിത ശതമാനം നിശ്ചയിക്കുന്നത് വരെ സ്വകാര്യ സർവ്വകലാശാലകൾക്ക് ലൈസൻസ് അനുവദിക്കുകയോ പുതുക്കുകയോ ചെയ്യരുതെന്ന് നിർദ്ദേശം ഇതിലുണ്ട്.