കുവൈത്തിൽ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് നിയന്ത്രണം, ന്യൂ ഇയർ ദിന പൊതു അവധി ജനുവരി 3ന്

0
26

കുവൈത്ത്‌ സിറ്റി : പുതിയ ഇനം കോവിഡ്‌ വ്യാപന പശ്ചാത്തലത്തിൽ ക്രിസ്​മസ്​ ആഘോഷങ്ങൾക്ക്​ കുവൈത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ആരാധനലയങ്ങളിലെ ഒന്നിച്ചുള്ള ആരാധനകൾക്കും ചടങ്ങുകൾക്കും വിലക്കേർപ്പെടുത്തി ഡിസംബർ 24 മുതൽ ജനുവരി 10 വരെ ചർച്ചുകൾ അടച്ചിടും. ആഘോഷങ്ങളും ഒത്തുകൂടലുകളും ഒഴിവാക്കാനും നിർദേശമുണ്ട്​. ഇന്ന് ചേർന്ന മന്ത്രി സഭാ യോഗത്തിലാണു ഇതുസംബന്ധിച്ച്തീരുമാനം. പുതുവർഷം പ്രമാണിച്ച് കുവൈറ്റിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. 2021 ജനുവരി മൂന്നിന് പൊതു അവധിയായി ക്യാമ്പിനറ്റ് ഉത്തരവിറക്കി. ജനുവരി ഒന്ന് വെള്ളിയാഴ്ചയായതിന് പകരമാണ് മൂന്നാം തീയതി പൊതുഅവധിയായി പ്രഖ്യാപിച്ചിരിക്കുന്നത്.