ലണ്ടന്‍: സമാധാന നൊബേല്‍ പുരസ്‌കാര ജേതാവായ മലാല യൂസഫ്‌സായ് വിവാഹിതയായി. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജര്‍ അസ്സര്‍ മാലികാണ് വരന്‍. സാമൂഹിക മാധ്യമത്തിലൂടെ മലാല തന്നെയാണ് വിവാഹക്കാര്യവും ചിത്രങ്ങളും പങ്കുവെച്ചത്.
ബെര്‍മിങ്ഹാമിലെ വീട്ടില്‍ വെച്ച് നടത്തിയ ലളിതമായ ചടങ്ങിലാണ് മലാല വിവാഹിതയായത്. 24-കാരിയായ മലാല കുടുംബത്തോടൊപ്പം ബ്രിട്ടണിലാണ് താമസിക്കുന്നത്.
പാക്കിസ്ഥാൻ സ്വദേശിയായ മലാല പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങൾക്കായി പോരാടിയിരുന്നു. എന്നാൽ 2012 ൽ പതിനഞ്ചാം വയസിൽ താലിബാൻ ഭീകരർ മലാലയെ ആക്രമിച്ചു. മലാലയ്ക്ക് പതിനേഴാം വയസ്സിലാണ് നൊബേൽ പുരസ്‌കാരം ലഭിക്കുന്നത്. പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിന് വേണ്ടി യുഎന്നിൽ ഇവർ പ്രസംഗിച്ചിട്ടുണ്ട്.