കർഫ്യൂ സമയത്ത് മാർക്കറ്റുകളിൽ ബാർകോഡ് ഷോപ്പിംഗിന് അനുമതി

0
25

കുവൈത്ത് സിറ്റി : കുവൈത്ത് സെന്ട്രൽ മർക്കെറ്റിൽ കർഫ്യൂ സമയങ്ങളിൽ ബാർകോഡ് വഴി സായാഹ്ന ഷോപ്പിംഗ് അനുവദിച്ചതായി ജഹ്‌റ മുനിസിപ്പാലിറ്റിയിലെ തടസ്സങ്ങൾ നീക്കുന്ന വിഭാഗം മേധാവി സുലൈമാൻ അൽ-ഗൈസ്. മുനിസിപ്പാലിറ്റി പുറപ്പെടുവിച്ച തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആണിത്. ഇത്തരത്തിലുള്ള വിപണനവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള  തർക്കമുണ്ടെങ്കിൽ, കേന്ദ്ര വിപണികളിലും മറ്റ് സ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങൾ കമ്മിറ്റി പരിശോധിക്കുകയും തീരുമാനം എടുക്കുകയും ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

സൂപ്പർമാർക്കറ്റുകളിലും സഹകരണ സംഘങ്ങളിലും കർഫ്യൂ കാലയളവിൽ ആരോഗ്യ മുൻകരുതലുകൾ നടപ്പാക്കുന്നത് ഉറപ്പാക്കുന്നതിനായി ഉദ്യോഗസ്ഥർ പരിശോധനകള് തുടരുന്നതായും. ഈ പരിശോധനക ദിനേന ഉണ്ടാകുമെന്നും അൽ-ഗൈസ് വിശദീകരിച്ചു.