പാർലമെൻറിൽ അവിശ്വാസപ്രമേയത്തെ അതിജീവിച്ച ഡെപൂട്ടി പ്രീമിയർ ആൻഡ് സ്റ്റേറ്റ് മിനിസ്റ്റർ അനസ് അൽ സലെയെ ഹിസ് ഹൈനസ് ഷേഖ് സബ അൽ അഹമ്മദ് അൽ ജാബർ അൽ സബ അനുമോദിച്ചു. കുവൈത്തി പാർലമെന്റിലൂടെ ജനാധിപത്യപ്രക്രിയ തുടർന്ന് പോരുന്ന തന്റെ രാഷ്ട്രം അതിന്റെ സംസ്കാരം ഉയർത്തിപ്പിടിച്ചിരിക്കയാണെന്നും
മൊഹമ്മദ് ഹായഫ്, മൊഹമ്മദ് അൽ മുതയർ തുടങ്ങിയ എംപിമാരാണ് അവിശ്വാസം കൊണ്ട് വന്നത്. അവിശ്വാസപ്രമേയം അനാവശ്യമാണെന്നും വിഷയം സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോയുടെ പരിഗണനയിലാണെന്നും മന്ത്രി പ്രതികരിച്ചിരുന്നു. ടെൻഡറുകൾ ബന്ധുക്കൾക്ക് മറിച്ചു എന്നാണ് പ്രധാന ആരോപണം.
എംപിമാരായ അദൽ അൽ ദംഖിയും റിയാദ് അൽ അദ്സനിയും മൊഹമ്മദ് അൽ ദലാലും ചേർന്ന് ഇൻഫർമേഷൻ മിനിസ്റ്റർ ആൻഡ് സ്റ്റേറ്റ് മിനിസ്റ്റർ ഓഫ് യൂത്ത് ആഫയർസ് മൊഹമ്മദ് അൽ ജബ്രിക്കെതിരെ നടത്തുന്ന ഗ്രില്ലിംഗ് മോഷൻ നടപടികളും സഭ ചർച്ച ചെയ്തു. അധികാരദുർവിനിയോഗം, മന്ത്രാലയത്തിലെ ക്രമക്കേടുകൾ, നിയമവിരുദ്ധനടപടികൾ, കായികരംഗത്തെ അനാസ്ഥകൾ തുടങ്ങിയ വിഷയങ്ങളാണ് ചർച്ചയായത്.