കുവൈത്ത് സിറ്റി: കോവിന് വ്യാപനത്തിന് സാഹചര്യത്തിൽ കുവൈത്തിലെ ജനറൽ ആശുപത്രികളിൽ അടിയന്തരമല്ലാത്ത ഓപ്പറേഷനുകൾ മാറ്റിവെച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കോവിഡ് -19 വാർഡുകളിൽ പ്രവേശിക്കുന്നവരുടെ എണ്ണം 50 ശതമാനത്തിലധികം വർദ്ധിച്ചതായി അദാൻ ഹോസ്പിറ്റൽ ഡയറക്ടർ ഡോ. താരിഖ് ദസ്തി വെളിപ്പെടുത്തി. നേരത്തെ കോവിഡ് വാർഡുകൾ പ്രവേശിക്കുന്നവരുടെ എണ്ണം 25 നും 30 നും ഇടയിലായിരുന്നു, എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഇത് 50-57 കേസുകളിൽ എത്തി.
കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ കോവിഡ് -19 വാർഡുകയില് തീവ്രപരിചരണ വിഭാഗങ്ങളിലും പ്രവേശിപ്പിച്ച അവരുടെ എണ്ണം 30 ശതമാനം വർദ്ധിച്ചതായി ഫർവാനിയ ഹോസ്പിറ്റൽ ഡയറക്ടർ ഡോ. മുഹമ്മദ് അൽ റാഷിദി സ്ഥിരീകരിച്ചു,