സാന്ത്വന പദ്ധതി പ്രകാരം, മടങ്ങിയെത്തിയ പ്രവാസികൾക്ക് ഈ സാമ്പത്തിക വർഷം 21 .7 കോടി രൂപ വിതരണം ചെയ്തു

0
16

തിരുവനന്തപുരം: വിദേശത്തുനിന്ന്മടങ്ങിയെത്തിയ പ്രവാസി മലയാളികൾക്ക് നോർക്ക റൂട്സ് വഴി സർക്കാർ നൽകുന്ന ധനസഹായ പദ്ധതിയായ സാന്ത്വന യിലൂടെ ഈ സാമ്പത്തിക വർഷം ഇതുവരെ 21 .7 കോടി വിതരണം ചെയ്തതായി നോർക്ക സി ഇ ഒ അറിയിച്ചു . 3598 പേർക്കാണ് ഈ ആനുകൂല്യം ലഭിച്ചത് .
മരണാനന്തര ധനസഹായം, ഗുരുതര രോഗം ബാധിച്ചവർക്കുള്ള ചികിത്സ സഹായം,അംഗവൈകല്യ പരിഹാര ഉപകരണങ്ങൾ വാങ്ങുവാനുള്ള ധനസഹായം, തിരികെ യെത്തിയ പ്രാവസികളുടെ പെണ്മക്കൾക്കുള്ള വിവാഹ ധനസഹായം എന്നിവയാണ് സാന്ത്വന പദ്ധതി പ്രകാരം അനുവദിക്കുന്നത്. ഒന്നര ലക്ഷം രൂപയിൽ കുറഞ്ഞ വാർഷിക വരുമാനം ഉള്ള, രണ്ടു വർഷമെങ്കിലും വിദേശത്തു ജോലി ചെയ്യുകയും ഇപ്പോൾ നാട്ടിൽ കഴിയുകയും ചെയ്യുന്നവർക്കാണ് സഹായം ലഭിക്കുന്നത്.

അപേക്ഷാ ഫോറവും വിശദവിവരവും www.norkaroots.org യിലും ടോൾ ഫ്രീ നമ്പറായ 1800 4253 939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും.

ഈ സാമ്പത്തിക വർഷം ഇതുവരെ സാന്ത്വന സഹായം ലഭിച്ചവരുടെ ജില്ലാ തിരിച്ചുള്ള കണക്ക് ഇപ്രകാരം .

ക്രമ നം . ജില്ല ഗുണഭോക്താക്കളുടെ എണ്ണം
1 തിരുവനന്തപുരം 469
2 കൊല്ലം 497
3 കോട്ടയം 63
4 പത്തനംതിട്ട 123
5 ആലപ്പുഴ 251
6 എറണാകുളം 74
7 കോഴിക്കോട് 462
8 മലപ്പുറം 761
9 പാലക്കാട് 193
10 തൃശൂർ 285
11 വയനാട് 18
12 കണ്ണൂർ 311
13 കാസറഗോഡ് 89
14 ഇടുക്കി 2
മൊത്തം 3598