പ്രവാസികളുടെ മെഡിക്കൽ സേവന ഫീസ് വർധിപ്പിക്കുന്നത് അനുവദനീയമല്ല ദേശീയ മനുഷ്യാവകാശ ബ്യൂറോ

0
15

കുവൈത്ത് സിറ്റി: പ്രവാസികൾക്ക് എല്ലാ വർഷവും റെസിഡൻസി പെർമിറ്റ് പുതുക്കുമ്പോൾ വാർഷിക ആരോഗ്യ ഇൻഷുറൻസ് വേണമെന്നിരിക്കെ അവർക്കുള്ള മെഡിക്കൽ സേവന ഫീസ് വർദ്ധിപ്പിക്കുന്നത് അനുവദനീയമല്ലെന്ന്  ഗ്രീവൻസ് ആൻഡ് കംപ്ലയിന്റ് കമ്മിറ്റി അംഗവും നാഷണൽ ഹ്യൂമൻ റൈറ്റ്‌സ് ബ്യൂറോയുടെ ഉപദേഷ്ടാവുമായ ഹംദാൻ അൽ നിംഷാൻ പറഞ്ഞു. പരിമിതമായ വരുമാനമുള്ള പ്രവാസികൾക്ക് പുതിയ ഫീസ് താങ്ങാനാകില്ല. അവർക്ക് പുതിയ ഫീസ് താങ്ങാൻ കഴിയാത്തതിനാൽ  രോഗവും വേദനയും അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം ആശങ്കപ്പെട്ടു. മനുഷ്യാവകാശത്തെ ഹനിക്കുന്ന തീരുമാനം പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.