‘നോട്ടം’ അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്രമേളയ്ക്ക് തിരശീല വീണു, പ്രഷർകുക്കർ മികച്ച ചിത്രം, 2.43 AM ലൂടെ രാജേഷ് കംപ്ല മികച്ച സംവിധായകനായി

0
13

കുവൈത്ത് സിറ്റി:കേരള അസോസിയേഷൻ കുവൈത്തിൻ്റെ 8 മത് കണിയാപുരം രാമചന്ദ്രൻ സ്മാരക അന്താരാഷ്ട്ര ഷോർട്ട് ഫിലിം ഫെസ്റ്റിവലായ ‘നോട്ടം’ 2021 ൽ ‘പ്രഷർ കുക്കർ’ ഗ്രാൻഡ് ജൂറി സിനിമ പുരസ്കാരം നേടി. ഷെമീജ്കുമാർ കെ കെ ആണ് ഈ ഹ്രസ്വചിത്രം സംവിധാനം ചെയ്തത് . ലളിതമായ ആഖ്യാന രീതിയിലൂടെ കുടുംബ ബന്ധങ്ങളിലൂടെ ഇഴയടുപ്പവും നിലവിലെ വിദ്യാഭ്യാസ സംവിധാനങ്ങളുടെ വ്യത്യസ്തയും വരച്ചുകാട്ടിയ ചിത്രം ജൂറിയുടെ അംഗീകാരത്തിന് വഴിവച്ചു.

അനിൽ കിഴക്കേടത്ത് സംവിധാനം ചെയ്ത സുറുമ മികച്ച പ്രവാസി ചിത്രത്തിനുള്ള പുരസ്കാരം കരസ്ഥമാക്കി. ടി.കെ. ശരണ്യ ദേവി സംവിധാനം ചെയ്ത മബ്‌റൂക് , നിഷാദ് കാട്ടൂർ സംവിധാനം ചെയ്ത ആർതർ എന്നിവയാണ് മികച്ച പ്രേക്ഷക പിന്തുണ നേടിയ ചിത്രങ്ങൾ

r

2.43 AM എന്ന സിനിമയിലൂടെ രാജേഷ് കംപ്ല മികച്ച സംവിധായകൻ, ബിയോണ്ട് ദ വാൾ എന്ന സിനിമയിലൂടെ പി.പി. ഷംനാസ് മികച്ച നടനായി. മബ്‌റൂക് എന്ന ചിത്രത്തിലൂടെ ധന്യ രതീശനും ‘മായ ഈ മായ’ എന്ന ചിത്രത്തിലൂടെ ജിപ്സ റോയിയും മികച്ച നായിക അവാർഡുകൾ പങ്കിട്ടു.
റഫീക്ക് തായത്ത് ആണ് മികച്ച തിരക്കഥാകൃത്ത് (മബ്‌റൂക്ക് ), സാബു സൂര്യചിത്രയും നൗഷാദ് മംഗലത്തോപ്പും പ്രഷർ കുക്കർ എന്ന സിനിമയിലൂടെ മികച്ച എഡിറ്റർ അവാർഡ് നേടി.
മികച്ച സിനിമാട്ടോഗ്രാഫർ ക്രിസ്റ്റഫർ ദാസ് ( ആർതർ ),രതീഷ് സിവി അമ്മാസ് മികച്ച സൗണ്ട് ഡിസൈനർ ( 2.43)

മികച്ച ബാലതാരങ്ങൾ – ഷഹ്സാദ് നിയാസ്‌ ( ലോക്ക് ) അവന്തിക അനുപ് മാങ്ങാട്ട് (പ്രഷർ കുക്കർ )

വിദ്യാർത്ഥികളുടെ വിഭാഗത്തിൽ മികച്ച സിനിമക്കുള്ള അവാർഡ് സാന്ദ്രാ ബാബു സംവിധാനം ചെയ്ത മൈ ലിറ്റിൽ ഡ്രീംസും, ഋഷി പ്രസീദ് കരുൺ സംവിധാനം ചെയ്ത പടരാനൊരിടം എന്ന സിനിമയും പങ്കിട്ടു. ഷംനാസ് പിപി സംവിധാനം ചെയ്ത ബിയോണ്ട് ദി വാൾ ജൂറിയുടെ പ്രത്യേക പരാമർശവും നേടി.

മൂന്ന് ദിവസങ്ങളിലായി നടന്ന മേളയിൽ മത്സര വിഭാഗത്തിൽ 29 സിനിമകളും പ്രദർശന വിഭാഗത്തിൽ മുൻ വർഷങ്ങളിൽ അവാർഡ് നേടിയ സിനിമകളും പ്രദർശിപ്പിച്ചു. നാലാം ദിവസം ജൂറി അവാർഡുകൾ പ്രഖ്യാപിച്ചു.നിരവധി തവണ നാഷണൽ,സ്റ്റേറ്റ്‌ അവാർഡുകൾ നേടിയിട്ടുള്ള പ്രശസ്ത സൗണ്ട് ഡിസൈനർ ശ്രീ. ടി കൃഷ്ണനുണ്ണി, ഡോക്യമെന്ററി സംവിധായക, അദ്ധ്യാപിക, പ്രോഗ്രാം പ്രൊഡ്യുസർ വിവിധ ഫെസ്റ്റിവലുകളിൽ ജൂറി അംഗവുമായിട്ടുള്ള ഡോ. ആശ ആച്ചി ജോസഫ്, പ്രശസ്ത സിനിമാ നിരൂപകൻ, പ്രൊഫസർ, എഴുത്തുകാരൻ, സംവിധായകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. സി എസ് വെങ്കിടേശ്വരൻ എന്നിവരായിരുന്നു നോട്ടം 2021 ന്റെ ജൂറി അംഗങ്ങൾ.

കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനിൽ നടന്ന മേള ബഹുമാനപെട്ട ഭക്ഷ്യ സിവിൽ വകുപ്പ് മന്ത്രി. പി തിലോത്തമൻ ഉദ്‌ഘാടനം ചെയ്തു. ഇന്ത്യൻ കമ്യുണിസ്റ്റ് പാർട്ടി അസി. സെക്രട്ടറി സത്യൻ മൊകേരി ചടങ്ങിൽ പങ്കെടുത്തു. ശ്രീംലാൽ മുരളി അധ്യക്ഷൻ ആയ ചടങ്ങിൽ പ്രവീൺ നന്ദിലത്ത് സ്വാഗതവും മനോജുകുമാർ ഉദയപുരം നന്ദിയും പറഞ്ഞു. സി കെ നൗഷാദ്, സത്താർ കുന്നിൽ, വഹാബ്, ഷാഹിൻ ചിറയിൻകീഴ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഫെസ്റ്റിവൽ ജൂറി അംഗം ടി കൃഷ്ണനുണ്ണിയും ഫെസ്റ്റിവൽ ഡയറക്ടർ വിനോദ് വലൂപ്പറമ്പിൽ എന്നിവർ സോവനീർ പ്രകാശനം ചെയ്തു. ഫെസ്റ്റിവൽ കൺവീനർ മണിക്കുട്ടൻ എടക്കാട്ട്, മനോജ്‌കുമാർ ഉദയപുരം, ബേബി ഔസെഫ്, ജിജു ചാക്കോ, ഉബൈദ് പള്ളുരുത്തി, ഷാജി രഘുവരൻ, സാബു എം പീറ്റർ, മഞ്ജു മോഹനൻ, ബീന സാബു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഈ മേളക്ക് മികച്ച രീതിയിൽ ടെക്നിക്കൽ സപ്പോർട്ട് നൽകിയത് നിതിൻ മ്യൂസിക് ബീറ്റ്‌സ്, ലിഷ്ബാൽ എന്നിവരായിരുന്നു.