എന്റെ വീട്ടിൽ ഒരു മരം എൻ എസ് എൽ പരിസ്ഥിതി വാരാചരണം തുടങ്ങി

0
29

മലപ്പുറം : ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് *എന്റെ വീട്ടിൽ ഒരു മരം* എന്ന പ്രമേയത്തിൽ *എൻ എസ് എൽ* സംസ്ഥാന കമ്മിറ്റി നടത്തുന്ന ലോക പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി *വൃക്ഷ തൈ നടൽ* പരിപാടിയുടെ സംസ്ഥാന തല ഉത്ഘാടനം എൻ എസ് എൽ സംസ്ഥാന പ്രസിഡന്റ് എൻ എം മഷ്ഹൂദ് തന്റെ വീട്ടിൽ വൃക്ഷ തൈ നട്ടുകൊണ്ട് ഉത്ഘാടനം ചെയ്തു. ചടങ്ങിൽ ഐ എൻ എൽ പൂക്കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ എം ജലീൽ അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് വാർഡ് മെമ്പർമാരായ വി വിജയൻ, എൻ അജിത, സി പി ഐ എം വള്ളുവമ്പ്രം ബ്രാഞ്ച് സെക്രട്ടറി അഡ്വ : എൻ മുഹമ്മദ്‌, ഐ എൻ എൽ പഞ്ചായത്ത് സീനിയർ വൈസ് പ്രസിഡന്റ് എൻ എം ഹൈദ്രസ്സ് ഹാജി, എന്നിവർ പങ്കെടുത്തു സംസാരിച്ചു.മുസ്ഫർ എൻ എം സ്വാഗതവും, യഹിയ വള്ളുവമ്പ്രം നന്ദിയും പറഞ്ഞു.