കുവൈറ്റ് സിറ്റി – നായര്‍ സര്‍വ്വീസ് സൊസൈറ്റി കുവൈറ്റ് നടപ്പുവര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. വിവിധ കരയോഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് അംഗങ്ങളുടെ യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞടുത്തത്. പ്രസിഡന്‍റായി പ്രതാപ് ചന്ദ്രനെയും ജനറല്‍ സെക്രട്ടറിയായി കാര്‍ത്തിക് നാരായണനെയും ട്രഷററായി അശോക് കുമാറിനെയുമാണ് തെരഞ്ഞെടുത്തത്. സന്ദീപ് പിള്ള വൈസ് പ്രസിഡന്‍റായും ശ്യാം നായര്‍ ജോയിന്‍ സെക്രട്ടറിയായും രാജേഷ്കുമാര്‍ ജോയിന്റ് ട്രഷററായും ചുമതലകളേറ്റു.
അനീഷ് പി.എസ്. (വെല്‍ഫെയര്‍ കണ്‍വീനര്‍), നവീന്‍ ജി നായര്‍ (വെല്‍ഫെയര്‍ ജോയിന്‍റ് കണ്‍വീനര്‍), സുജിത്ത് സുരേശന്‍ (മീഡിയ-ഐറ്റി കണ്‍വീനര്‍), നിഷാന്ത് മേനോന്‍ (ഐറ്റി ജോയിന്‍റ് കണ്‍വീനര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.
എന്‍.എസ്.എസ്.കുവൈറ്റ് വനിതാസമാജം കണ്‍വീനറായി കീര്‍ത്തി സുമേഷിനെ തെരഞ്ഞെടുത്തു. വര്‍ഷ ശ്യാംജിത്താണ് ജോയിന്‍റ് കണ്‍വീനര്‍. ബൈജു പിള്ള, എ. പി. ജയകുമാര്‍, സജിത്ത് സി നായര്‍ ഏന്നിവരാണ് ഉപദേശകസമിതി അംഗങ്ങള്‍.
Home Kuwait Associations എന്‍.എസ്.എസ്.കുവൈറ്റിന് പുതു നേതൃത്വം. പ്രസിഡന്‍റായി പ്രതാപ ചന്ദ്രനെയും ജനറല്‍ സെക്രട്ടറിയായി കാര്‍ത്തിക് നാരായണനെയും തെരഞ്ഞെടുത്തു