2000 രൂപാ നോട്ട് മാറ്റിയെടുക്കാനുള്ള സമയം ഒക്റ്റോബർ 7 വരെ നീട്ടി

0
29

പിൻവലിച്ച 2000 രൂപാ നോട്ടുകൾ മാറ്റിയെടുക്കുന്നതിനുള്ള കാലാവധി ഒക്റ്റോബർ 7 വരെ നീട്ടി റിസർവ് ബാങ്ക്. എന്നാൽ റിസർവ് ബാങ്ക് ഓഫിസുകൾ വഴി മാത്രമേ നോട്ട് മാറ്റിയെടുക്കാൻ സാധിക്കുകയുള്ളൂ എന്നും മറ്റു ബാങ്കുകൾ വഴി നോട്ട് മാറ്റിയെടുക്കാൻ സാധിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.

2016ൽ 1000, 500 രൂപാ നോട്ടുകൾ നിരോധിച്ചതിനു പിന്നാലെയാണ് ആർബിആ 2000 രൂപയുടെ നോട്ടുകൾ പുറത്തിറക്കിയത്. കള്ളപ്പണം കണ്ടെത്തുന്നതിന്‍റെ ഭാഗമായായിരുന്നു ബിജെപി സർക്കാരിന്‍റെ നോട്ട് നിരോധനം. 2023 മെയ് 19നാണ് 2000 രൂപാ നോട്ടുകൾ പിൻവലിച്ചതായി ആർബിഐ പ്രഖ്യാപിച്ചത്. ബാങ്കുകൾ വഴി നോട്ട് മാറ്റി വാങ്ങാനും നിക്ഷേപിക്കാനുമുള്ള സജ്ജീകരണവുമൊരുക്കിയിരുന്നു.

ആർബിഐ അടിച്ചിറക്കിയ 2000 രൂപാ നോട്ടുകളിൽ 96 ശതമാനവും ഇതിനിടെ ബാങ്കുകൾ വഴി തിരിച്ചെത്തിയതായി റിസർവ് ബാങ്ക് സ്ഥിരീകരിച്ചു.