ഗഗൻയാൻ പരീക്ഷണം വിജയം

0
26

അനിശ്ചിതത്വത്തിനൊടുവിൽ ഗഗൻയാൻ ടിവി ഡി1 പരീക്ഷണ ദൗത്യം വിജയം. ഓട്ടമാറ്റിക് ലോഞ്ച് സീക്വൻസിലെ തകരാറിനെ തുടർന്ന് മാറ്റിവെച്ച വിക്ഷേപണം രാവിലെ 10 മണിയോടെയാണ് നടത്തിയത്. നേരത്ത നിശ്ചയിച്ചതുപോലെ 17 കിലോമീറ്റർ ഉയരത്തിലെത്തിയ ശേഷം ക്രൂ മൊഡ്യൂൾ വേർപെട്ട് താഴേക്കിറങ്ങി. തുടർന്ന് പാരഷൂട്ടുകളുടെ സഹായത്തോടെ ശ്രീഹരിക്കോട്ടയിൽ നിന്നു 10 കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിൽ ലാൻഡ് ചെയ്തു.

രാവിലെ പ്രതികൂല കാലാവസ്ഥ കാരണം പരീക്ഷണത്തിനുള്ള നടപടിക്രമങ്ങൾ 7.30ൽ നിന്ന് 8.30ലേക്കു മാറ്റിയിരുന്നു, പിന്നീട് ഇത് വീണ്ടും അഞ്ച് മിനിറ്റ് കൂടി വൈകിയാണ് ആരംഭിച്ചത്. എന്നാൽ, കൗണ്ട്ഡൗൺ അഞ്ച് വരെയെത്തിയപ്പോഴേക്കും സാങ്കേതിക തകരാർ കണ്ടെത്തി.റോക്കറ്റ് എൻജിന്‍റെ ഇഗ്നിഷൻ പൂർണമാകാത്തതാണ് വിക്ഷേപണം മാറ്റിവയ്ക്കാൻ കാരണമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് രാവിലെ അറിയിച്ചത്