ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
23

ഏക സിവിൽകോഡ് നടപ്പാക്കുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.രാജ്യത്ത് രണ്ടു തരം നിയമം പ്രായോഗികമല്ലെന്നും ഭരണഘടന അനുശാസിക്കുന്ന പോലെ എല്ലാ പൗരൻമാർക്കും തുല്യാവകാശം ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഭോപ്പാലിൽ ബിജെപിയുടെ പരിപാടിയുടെ ഭാഗമായി പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.

ഏകീകൃത സിവിൽ കോഡിനെ എതിർക്കുന്നവർ സ്വാർഥ താത്പര്യത്തിനു വേണ്ടി മുസ്ലിംകളുടെ താത്പര്യത്തിൽ പ്രകോപനം സൃഷ്ടിച്ച് അവരെ നശിപ്പിക്കാൻ ശ്രമിക്കുന്നവരാണ്. ഏകീകൃത സിവിൽ കോഡ് ‘നടപ്പാക്കണമെന്ന് സുപ്രീം കോടതിയും നിർദേശിച്ചിട്ടുള്ളതാണെന്നും മോദി പറഞ്ഞു.