ചൈനയിൽ പുതിയ പകർച്ചവ്യാധി, ആശുപത്രികൾ നിറയുന്നു; ലോകാരോഗ്യ സംഘടന റിപ്പോർട്ട് തേടി

0
38

ചൈനയിൽ ന്യുമോണിയയ്ക്കു സമാനമായ പുതിയ രോഗം കണ്ടെത്തി. വ്യാപകമായി പടർന്നുപിടിക്കുന്ന രോഗം ബാധിച്ച് രാജ്യത്തെ ആശുപത്രികൾ നിറയുകയാണെന്നാണ് റിപ്പോർട്ട്..

ഇതെത്തുടർന്ന്, രോഗത്തിന്‍റെയും രോഗികളുടെയും വിശദാംശങ്ങൾ ഉൾപ്പെടുന്ന റിപ്പോർട്ട് നൽകണമെന്ന് ലോകാരോഗ്യ സംഘടനം ആവശ്യപ്പെട്ടിട്ടുണ്ട്.

കുട്ടികളിലാണ് രോഗം കൂടുതലായി ബാധിക്കുന്നതെന്നാണ് ഇതുവരെയുള്ള വിവരം. ചൈനയുടെ വടക്കുഭാഗത്താണ് ഇതു പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്.രോഗത്തിന്‍റെ പ്രാഥമിക ലക്ഷണങ്ങളെല്ലാം ന്യുമോണിയയ്ക്കു സമാനമാണ്. പനി, ചുമ, ശ്വാസംമുട്ടൽ എന്നിവയെല്ലാമുണ്ടാകും.