കുവൈറ്റ് സിറ്റി: ഡിസംബർ 1 മുതൽ ഇന്ത്യയിൽ നിന്നുള്ള സന്ദർശകർക്ക് 30 ദിവസത്തെ വിസ രഹിത യാത്ര അനുവദിക്കുമെന്ന് മലേഷ്യ അറിയിച്ചു.ശ്രീലങ്കയ്ക്കും തായ്‌ലൻഡിനും ശേഷം ഇന്ത്യൻ പൗരന്മാർക്ക് വിസ രഹിത യാത്ര അനുവദിക്കുന്ന മൂന്നാമത്തെ ഏഷ്യൻ രാജ്യമാണ് മലേഷ്യ. നിലവിൽ സൗദി അറേബ്യ, ബഹ്‌റൈൻ, കുവൈറ്റ്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഇറാൻ, തുർക്കി, ജോർദാൻ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് മലേഷ്യയിൽ വിസ ഇളവ് ലഭിക്കുന്നുണ്ട്.
അതേ സമയം, വിസ ഇളവ് സുരക്ഷാ അനുമതിക്ക് വിധേയമായിരിക്കുമെന്ന് മലേഷ്യൻ പ്രധാനമന്ത്രി പറഞ്ഞു. ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട വരും അക്രമ പശ്ചാത്തലം ഉള്ളവരും ആയവർക്ക് വിസ ലഭിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു