ഉത്തരേന്ത്യയിൽ തകർപ്പൻ വിജയം സ്വന്തമാക്കി ബിജെപി. നാലിടങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി അധികരത്തിലേക്ക്. ഒരു സംസ്ഥാനത്തും മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യപിക്കാതെ മോദിയെ മുന്നിൽ നിർത്തി മത്സരിച്ചാണ് രാജസ്ഥാനിലും ഛത്തീസ്ഗഢിലും മധ്യപ്രദേശിലും ബിജെപി വിജയക്കൊടി പാറിച്ചിരിക്കുന്നത്.
ശിവരാജ് സിങ് ചൗഹാന്‍ മാജിക്കും സ്ത്രീവോട്ടര്‍മാര്‍ക്ക് അദ്ദേഹത്തിലുള്ള വിശ്വാസവും അതിനൊപ്പം കേന്ദ്രമന്ത്രിമാരെയും എംപിമാരെയും ഇറക്കിയാണ് ബിജെപി മധ്യപ്രദേശില്‍ കാര്യങ്ങള്‍ തിരുത്തിയെഴുതിയത്. കാരണം തെരഞ്ഞെടുപ്പിന് മുമ്പ് വന്ന പല അഭിപ്രായസര്‍വേകളും ബിജെപിക്ക് തിരിച്ചടി പ്രവചിച്ചിരുന്നിടത്താണ് ബിജെപി മൂന്നിൽ 2 ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുന്നത്.
രാജസ്ഥാനിൽ 115 സീറ്റുകളിലാണ് ബിജെപി മുന്നിട്ടു നിൽക്കുന്നത്. കോൺഗ്രസിന്‍റെ വോട്ട് വിഹിതം 35 ശതമാനമായി കുറഞ്ഞു. മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും മുഖ്യമന്ത്രി അശേക് ഗെഹ്ലോത്തും വിജയിച്ചു. വസുന്ധര രാജെ ലക്ഷങ്ങളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
ഛത്തീസ്ടഢിൽ എക്സിറ്റ് പോൾ ഫലങ്ങളെല്ലാം കോൺഗ്രസിന്‍റെ വിജയമാണ് പ്രവചിച്ചിരുന്നതെങ്കിൽ അതെല്ലാം മറികടന്നാണ് ബിജെപി അധികാരത്തിലേക്ക് എത്തുന്നത്. ഭരണ തുടച്ച പ്രതീക്ഷിച്ച് ഇറങ്ങിയ കോൺഗ്രസിന് 33 സീറ്റുകളിൽ ഒതുങ്ങേണ്ടി വന്നു.
അതേസമയം തെലങ്കാനയിൽ കെസിആറിന്‍റെ പ്രതീക്ഷകളെ തകർത്തെറിഞ്ഞ് കോൺഗ്രസ് തകർപ്പൻ വിജയത്തിലൂടെയാണ് അധികാരത്തിലേക്കെത്തുന്നത്.
ഛത്തീസ്ടഢിൽ എക്സിറ്റ് പോൾ ഫലങ്ങളെല്ലാം കോൺഗ്രസിന്‍റെ വിജയമാണ് പ്രവചിച്ചിരുന്നതെങ്കിൽ അതെല്ലാം മറികടന്നാണ് ബിജെപി അധികാരത്തിലേക്ക് എത്തുന്നത്. ഭരണ തുടച്ച പ്രതീക്ഷിച്ച് ഇറങ്ങിയ കോൺഗ്രസിന് 33 സീറ്റുകളിൽ ഒതുങ്ങേണ്ടി വന്നു.
അതേസമയം, തെലങ്കാനയിൽ കെസിആറിന്‍റെ പ്രതീക്ഷകളെ തകർത്തെറിഞ്ഞ് കോൺഗ്രസ് തകർപ്പൻ വിജയത്തിലൂടെയാണ് അധികാരത്തിലേക്കെത്തുന്നത്.തെലങ്കാനയിൽ ചരിത്രവിജയവുമായി കോണ്‍ഗ്രസ് സ്വന്തമാക്കിയിരിക്കുന്നത്.