എയർ ഇന്ത്യയിലെ പൈലറ്റുമാർക്കും ക്യാബിൻ ക്രൂവിനും പുതിയ യൂണിഫോം

0
41

ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള എയർ ഇന്ത്യ വിമാനങ്ങളിൽ ക്യാബിൻ, കോക്ക്പിറ്റ് ക്രൂ അംഗങ്ങൾക്കായി പുതിയ  യൂണിഫോം.   പ്രശസ്ത ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയാണ്  യൂണിഫോമുകൾ രൂപകൽപ്പന ചെയ്തത്. പുതിയ യൂണിഫോമുകൾ പരമ്പരാഗത എയർലൈൻ വസ്ത്രങ്ങളിൽ നിന്ന് മാറി ആധുനിക ശൈലിയിൽ തയ്യാറാക്കിയതാണ്. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ പുതിയ യൂണിഫോം ഘട്ടം ഘട്ടമായി അവതരിപ്പിക്കും.