ബിജെപി എംപിയുടെ പാസിൽ എത്തിയ 2 പേർ ലോക്സഭയുടെ നടുത്തളത്തിലേക്കു ചാടി, സ്പ്രേ പ്രയോഗിച്ചു

0
43

ലോക്സഭയിൽ അതീവ ഗുരുതരമായ സുരക്ഷാ വീഴ്ച. ലോക്സഭാ ഗ്യാലറിയിൽ നിന്നു രണ്ടു പേർ സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങളുമായി സഭയിൽ എംപിമാർക്കിടയിലേക്ക് ചാടിക്കയറി കൈയിൽ കരുതിയ സ്പ്രേ പ്രയോഗിക്കുകയായിരുന്നു. ഇതോടെ സഭയ്ക്കുള്ളിൽ പുകപടലങ്ങൾ നിറഞ്ഞു. ശൂന്യവേളക്കിടെയാണ് സംഭവമുണ്ടായത്. സഭ നിർത്തിവച്ചിരിക്കുകയാണ്. നടുത്തളത്തിലെത്തിയ യുവാവ് ഇപ്പോൾ സുരക്ഷാ ജീവനക്കാരുടെ പിടിയിലാണ്. കർണാടകയിൽ നിന്നുള്ള ബിജെപി എംപി പ്രതാപ് സിംഹയുടെ പാസുമായി സന്ദർശക ഗ്യാലറിയിലെത്തിയവരാണ് നടുത്തളത്തിൽ അക്രമം കാണിച്ചതെന്നാണ് വിവരം.

നടുത്തളത്തിലേക്ക് അപ്രതീക്ഷിതമായി ചാടിക്കയറിയ ഒരാൾ എംപിമാരുടെ ബെഞ്ചുകൾക്കു മുകളിലൂടെ ചാടിക്കയറുന്നതും മറ്റൊരാൾ ഗ്യാലറിയിൽ നിന്നു കൊണ്ട് കൈയിൽ കരുതിയ ക‍ണ്ണീർവാതകം പ്രയോഗിക്കുന്നതും മഞ്ഞ നിറമുള്ള പുക പടലം സഭയിൽ പടരുന്നതും വീഡിയോകളിൽ വ്യക്തമാണ്. ഇരുവരെയും സുരക്ഷാ ജീവനക്കാർ പിടികൂടി. ഏകാധിപത്യം നടപ്പിലാക്കരുതെന്ന മുദ്രാവാക്യത്തോടെയാണ് യുവാക്കൾ സഭയിൽ ചാടിക്കയറിയത്