#WATCH | A massive rock smashed a car leaving two people dead and three seriously injured in Dimapur's Chumoukedima, Nagaland, earlier today
(Viral video confirmed by police) pic.twitter.com/0rVUYZLZFN
— ANI (@ANI) July 4, 2023
നാഗാലാൻഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് മുകളിൽ നിന്നു ഉരുണ്ടുവന്ന പാറക്കഷ്ണം റോഡിൽ നിർത്തിയിട്ടിരുന്ന കാറുകൾക്ക് മുകളിലേക്ക് പതിച്ചു. അപകടത്തിൽ രണ്ടുപേർ മരിച്ചു. മൂന്നു പേർക്ക് ഗുരുതര പരിക്ക്. സംഭവത്തിന്‍റെ വീഡിയൊ ദൃശ്യങ്ങൾ പുറത്തുവന്നു.
നാഗാലാൻഡിൽ ദിമാപുരിനും കോഹിമയ്ക്കുമിടയിൽ ചുമൗക്കേദിമ ജില്ലയിലെ ദേശീയ പാത 29 ലാണ് അപകടം ഉണ്ടായത്. അതിവേഗത്തിൽ ഉരുണ്ടു വന്ന പാറക്കഷ്ണം രണ്ടു കാറുകളെ പൂർണമായും തകർക്കുന്നതും മറ്റൊരു കാറിലേക്ക് പതിക്കുന്നതുമാണ് ദൃശ്യങ്ങളിൽ കാണുന്നത്. ഇതിൽ ഓരാൾ സംഭവസ്ഥലത്തു തന്നെ മരിക്കുകയും, മറ്റൊരാൾ ആശുപത്രിയിലെത്തിയതിനു ശേഷമാണ് മരിച്ചത്. ഇവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഒരാൾ കാറിൽ കുടുങ്ങി കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
ഇതിനു മുമ്പ് ഇവിടെ ഉരുപൊട്ടലോ, മണ്ണിടിച്ചിലോ ഉണ്ടായിട്ടില്ലെന്ന് നാഗാലാൻഡ് മുഖ്യമന്ത്രി നെയ്പെയ് റിയോ അറിയിച്ചു. അപകടത്തിൽ പരിക്കേറ്റവർക്ക് എല്ലാ വൈദ്യസഹായവും ഉറപ്പാക്കുമെന്നും മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതം നൽകുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി