രാമക്ഷേത്ര പ്രതിഷ്ഠ: ഡൽഹിയിലും അവധി

0
25

അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടക്കുന്ന തിങ്കളാഴ്ച ഡൽഹിയിലെ സർക്കാർ ഓഫിസുകൾക്ക് ഉച്ചവരെ അവധി നൽകി. ലെഫ്റ്റനന്‍റ് ഗവർണർ വി.കെ. സക്‌സേനയാണ് ഇതു സംബന്ധിച്ച ഉത്തരവു പുറപ്പെടുവിച്ചത്.

സർക്കാർ ഓഫീസുകൾ, നഗര തദ്ദേശ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, ബോർഡുകൾ എന്നിവയ്ക്ക് ഉച്ചയ്ക്കു രണ്ടര വരെ അവധിയായിരിക്കും. നേരത്തേ, യുപിയും മഹാരാഷ്‌‌ട്രയും ഗോവയുമടക്കം സംസ്ഥാനങ്ങൾ അവധി പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കും പൊതുമേഖലാ ബാങ്കുകൾക്കും തിങ്കളാഴ്ച ഉച്ചവരെ അവധിയാണ്.

അയോധ്യയിൽ നടക്കുന്ന രാം ലല്ലയുടെ ‘പ്രാൺ പ്രതിഷ്ഠാ’ ചടങ്ങ് താൻ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌‌രിവാൾ നേരത്തേ പറഞ്ഞിരുന്നു. 22ന് ശേഷം കുടുംബാംഗങ്ങൾക്കൊപ്പം അയോധ്യ ക്ഷേത്രത്തിൽ ദർശനം നടത്തുമെന്നാണു കെജ്‌രിവാളിന്‍റെ നിലപാട്.