കർഷക സമരം: മരണപ്പെട്ട കർഷകന്‍റെ കുടുംബത്തിന് ഒരു കോടി രൂപ പ്രഖ്യാപിച്ച് പഞ്ചാബ് സർക്കാർ

0
103

കർഷക സമരത്തിനിടെ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ മരണപ്പെട്ട യുവ കർഷകൻ ശുഭ്കരൺ  സിംഗിൻ്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‌വന്ത് മൻ. സിങ്ങിന്‍റെ സഹോദരിക്കു സർക്കാർ ജോലി നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പഞ്ചാബ് -ഹരിയാന അതിർത്തിയിലുണ്ടായ ഏറ്റുമുട്ടലിനിടെ ബുധനാഴ്ചയാണ് സിങ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ 12 പൊലീസുകാർക്ക് പരുക്കേറ്റിരുന്നു. കർഷകന്‍റെ മരണത്തിൽ കുറ്റക്കാരായവർക്കെതിരേ നിയമ നടപടി ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മരണപ്പെട്ട സിങ്ങിന്‍റെ കുടുംബത്തിന് ധനസഹായം നൽകണമെന്നും കുടുംബാംഗങ്ങൾക്ക് ജോലി നൽകണമെന്നും കർഷകർ ആവശ്യപ്പെട്ടിരുന്നു