മധ്യപ്രദേശിലെ കമല്‍ മൗല മസ്ജിദിലും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പരിശോധന നടത്താന്‍ ഹൈക്കോടതി ഉത്തരവ്. ധാര്‍ ജില്ലയിലുള്ള കമല്‍ മൗല മസ്ജിദിനായി ഏറെ കാലമായി ഹിന്ദുത്വ സംഘടനകള്‍ അവകാശവാദവുമായി രംഗത്തുണ്ട്. മസ്ജിദും പരിസര പ്രദേശവും സരസ്വതി ക്ഷേത്രമായിരുന്നെന്നാണ് ഹിന്ദുത്വ സംഘടനകള്‍ ഉന്നയിക്കുന്ന അവകാശവാദം.
കഴിഞ്ഞ സെപ്റ്റംബറില്‍ മസ്ജിദ് കെട്ടിടത്തിനുള്ളില്‍ അജ്ഞാതര്‍ സരസ്വതി വിഗ്രഹം സ്ഥാപിച്ചത് പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. സംഭവത്തിന് പിന്നാലെ മസ്ജിദ് പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. ഹിന്ദു ഫ്രണ്ടിനുവേണ്ടി അഭിഭാഷകനായ വിഷ്ണു ശങ്കര്‍ നല്‍കിയ ഹര്‍ജിയിലാണ് മധ്യപ്രദേശ് ഹൈക്കോടതി സര്‍വേയ്ക്ക് ഉത്തരവിട്ടത്.